പാതയോരങ്ങളിലെ കൊടിമരങ്ങള്‍ പത്തു ദിവസത്തിനകം എടുത്തു മാറ്റണം; പുതിയത് സ്ഥാപിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി

സംസ്ഥാനത്തെ പാതയോരങ്ങളിലെ കൊടിമരങ്ങള്‍ പത്തു ദിവസത്തിനകം എടുത്തു മാറ്റണമെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കേരളത്തില്‍ എല്ലായിടത്തും അനധികൃത കൊടിമരങ്ങളാണെന്നാണ് കോടതിയുടെ വിമര്‍ശനം. ആര്‍ക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിയമവ്യവസ്ഥയുടെ അഭാവമാണെന്നും കോടതി പറഞ്ഞു.