കണ്ണൂര്‍ ചെറുപുഴയില്‍ 17 കാരനെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. കാക്കയംചാലിലെ എം.സി.ഹരികുമാറാണ് പിടിയിലായത്. 17-കാരനെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. രണ്ടുമാസം മുന്‍പ് ചെറുപുഴ ടൗണില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ഹരികുമാറിനെ കോട്ടയത്തുനിന്ന് ചെറുപുഴ എസ്.ഐ. എം.പി.ഷാജി, എ.എസ്.ഐ. ഹബീബ് റഹ്മാന്, സീനിയര്‍ പോലീസ് ഓഫീസര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.