പെട്രോള്‍ പമ്പല്ല, ഇനി മോദി പിണറായി നികുതി യൂറ്റ് കേന്ദ്രം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ധനവില വര്‍ദ്ധനവിനെതിരെ കണ്ണൂരില്‍ വ്യത്യസ്ത പ്രതിഷേധം പെട്രോള്‍പമ്പിന്റെ പേരിനു പകരം മോദി പിണറായി നികുതിയൂറ്റ് കേന്ദ്രം എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ വ്യത്യസ്ത സമരം നടത്തിയത്. കലക്ടറേറ്റിനു മുന്നിലെ പെട്രോള്‍പമ്പിന് സമീപം നടന്ന പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മോദി പിണറായി നികുതിയൂറ്റ് കേന്ദ്രം എന്ന് നാമകരണം ചെയ്ത് പ്രതിഷേധിച്ചത് ദിനംപ്രതി ഇന്ധന വില വര്‍ദ്ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് നികുതി കുറക്കാതെ മോദി പിണറായി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചു