ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അച്ഛന് കോടിയേരി ബാലകൃഷ്ണന്.’ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇ.ഡി ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്’. കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അതെസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു കോടിയേരിയുടെ മറുപടി.