ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്റെ ചുമതല എ.എ.റഹീമിന്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെയുണ്ടാവും.നിലവിലെ ഡിവെഎഫ്ഐ ദേശീയ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് മാറ്റം. ദില്ലിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.താത്കാലിക ചുമതലയാണ് ഇപ്പോള്‍ റഹീമിന് നല്കുന്നതെങ്കിലും ഡിവൈഎഫ്ഐയുടെ അടുത്ത സമ്മേളനത്തില്‍ റഹീം നേരിട്ട് അധ്യക്ഷനാവാണ് സാധ്യത
റഹീം ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ഡിവെഎഫ്ഐ നേതൃത്വത്തിലും മാറ്റമുണ്ടാവാനാണ് സാധ്യത.ഇക്കാര്യത്തില്‍ വൈകാതെ തീരുമാനുണ്ടാവും.എം.വിജിന്, കെ.വി.സുമേഷ്, സച്ചിന് ദേവ്, കെ റഫീഖ് എന്നിവരുടെ പേരുകള്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന.