വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ ആദ്യ മലയാളം റിലീസ് ഇതാണ്

 

കൊച്ചി : വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മരക്കാര്‍ തിയറ്റര്‍ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.25 മുതല്‍ സിനിമാശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.