പൊലീസിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് അനുപമ. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തെറ്റാണ്. സെപ്റ്റംബര്‍ മാസത്തില്‍ നല്കിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര് എടുത്തത്. വീഴ്ച പറ്റിയിട്ടില്ല എന്ന റിപ്പോര്‍ട്ട് കാണുമ്പോള്‍ നിലവിലുള്ള വിശ്വാസം കൂടെ നഷ്ടപ്പെട്ടു. അച്ഛനെതിരെ കേസെടുക്കാന്‍ ഡി.ജി.പി ബെഹ്റ ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അനുപമ ആരോപിക്കുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. കുഞ്ഞിനെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിക്കും.
നിരന്തരം പരാതി നല്‍കിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ തിരുവനന്തപുരത്ത് പഞ്ഞു.