ആകാശ് തില്ലങ്കേരിക്കും കൂട്ടുകാര്‍ക്കും വാഹനാപകടത്തില്‍ പരിക്ക്

ആകാശ് തില്ലങ്കേരിക്കും കൂട്ടുകാര്‍ക്കും വാഹനാപകടത്തില്‍ പരിക്ക്. ആകാശ് തില്ലങ്കേരി, അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആകാശടക്കം രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല. കൂത്തുപറമ്പിനടുത്ത് മെരുവമ്പായിയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കടയില്‍ ഇടിച്ചാണ് അപകടം.