കണ്ണൂര്‍ സര്‍വ്വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിയത്. ക്ടോബര്‍ 20 മുതല്‍ 22വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഴക്കെടുതി കാരണം പിഎസ്സി പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. ഒക്ടോബര്‍ 21, 23 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകളാണ് മാറ്റിവച്ചത്. 23-ന് നടത്താനിരുന്ന പിഎസ്സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പിഎസ്സി വാര്‍ത്താക്കുറപ്പ്.
അതേസമയം ഒക്ടോബര്‍ 30-ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയും ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി.