സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം.വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ പ്രകടനത്തിന് അന്ന ബെന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയുമാണ് കലാമൂല്യമുള്ള ചിത്രം. മികച്ച കഥാകൃത്തായി ജിയോ ബേബിയും മികച്ച സംവിധായകനായി സിദ്ധാര്‍ത്ഥ് ശിവയും പുരസ്‌കാരത്തിന് അര്‍ഹരായി.

വെയിലിലെ അഭിനയത്തിന് ശ്രീരേഖയ്ക്ക് സ്വഭാവ നടി പുരസ്‌കാരം. എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയ്തതിന് സുധീഷിനെ സ്വഭാവനടനായും തെരഞ്ഞെടുത്തു.മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകന്‍.
സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ സിനിമ.ചന്ദ്രു സെല്‍വരാജ് (കയറ്റം) ആണ് മികച്ച ഛായാഗ്രാഹകന്‍.നിരഞ്ജന്‍ എസ് ആണ് മികച്ച ആണ്‍ ബാല താരം. പെണ്‍ ബാലതാരം അരവ്യ ശര്‍മ്മ. ചിത്രം ബാര്‍ബി. സെന്ന ഹെഗ്ഡെ മികച്ച തിരക്കഥാകൃത്ത്.

സൂഫിയും സുജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് ഗാനം ചിട്ടപ്പെടുത്തിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍.
മികച്ച ഗാനരചയിതാവ് അന്‍വര്‍ അലിയെ തെരഞ്ഞെടുത്തു. മികച്ച ഗാനരചയിതാവ് അന്‍വര്‍ അലി. ഭൂമിയിലെ മനോഹര സ്വാകാര്യത്തിലെ സ്മരണകള്‍ കാടായ്…, മാലികിലെ തീരമേ.. തീരമേ… എന്നീ ഗാനങ്ങള്‍ക്കാണ് പുരസ്‌കാരം. മികച്ച ഗായകന്‍ ഷഹബാസ് അമനും,ഗായിക നിത്യ അമന്‍. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.