ആളും അനക്കവുമില്ലാതെ അടഞ്ഞു കിടക്കുന്ന ഓഫീസ്, ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന കവാടം, അടഞ്ഞു കിടക്കുന്ന കടകൾ,ശൂന്യമായ ഇരിപ്പിടങ്ങൾ ഇതെക്കെയാണ് എഴിലം ടൂറിസത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ലോക്ക് ഡൌൺ വന്നതോടെ കെട്ടിയിട്ടതാണ് ഹൌസ് ബോട്ടുകളും പെടൽ ബോട്ടുകളുമൊക്ക.അതിനു മുൻപ് വരെ ഹൌസ് ബോട്ടുകളുടെ പ്രവർത്തനം ഏഴിലത് സജീവമായിരുന്നു.
വ്യത്യസ്തമായ കാഴ്ച അനുഭവം കൊണ്ടും സ്വാദിഷ്ഠമായ ഭക്ഷണം വിളമ്പിയും സഞ്ചാരികളുടെ മനം നിറച്ച ഹൌസ് ബോട്ടുകളിൽ ഇന്ന് ആരുമില്ല. എഴിലം കൺവെൻഷൻ സെന്ററിന്റെയും അവസ്ഥ വ്യത്യസ്തമല്ല.