മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീർ ഇ.ഡിക്ക് മുന്നിൽ ഹാജരായി

ചന്ദ്രിക കള്ളപ്പണക്കേസിൽ മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീർ ഇ.ഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇ.ഡി വിളിപ്പിച്ചത്. കൊച്ചി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൌണ്ടിലേക്ക് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ നേരത്തെ വിളിപ്പിച്ചിരുന്നു.