സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 21 പൈസയായി. പെട്രോളിന് 106 രൂപ 69 പൈസയാണ് ഇന്നത്തെ വില. പെട്രോളിന് പിന്നാലെ സംസ്ഥാനത്ത് ഡീസല്‍ വിലയും 100 കടന്നത് ഇന്നലെയാണ്. ഇന്ധനവില കുതിച്ചുയരുന്നതിനിടെ ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമാണ് കേരളം. 10 മാസത്തിനിടെ 20 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്.