

കോട്ടയം ; ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബിജെപി നേതാവായ പി സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്.
ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തതെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി. അതിനിടെ
ഗാന്ധി അധിക്ഷേപത്തില്‍ പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി ഡിജിപിക്ക് പരാതി നല്കി. ഗാന്ധിജിയെ പി സി ജോര്‍ജ് അവഹേളിച്ചെന്നും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു

”ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്, ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ‘ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണ്. ഗാന്ധി ദൈവം തമ്പുരാനാണോ, ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്, അത് വലിയ സമരമാണോ..” പി സി ജോര്‍ജ് അഭിമുഖത്തില്‍ ചോദിച്ചു.







