
കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. കുണ്ടുതോട് ഗവ യുപി സ്കൂളിലെ വരാന്തയിലാണ് പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്. മറ്റൊരു സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അനുരഞ്ജ്. ഇന്ന് രാവിലെയാണ് സ്കൂള്‍ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു



