

തിരുവനന്തപുരം ; ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി പുറത്തിറങ്ങിയ 14കാരനും സുഹൃത്തുമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം കരമനയിലാണ് ഞെട്ടിക്കുന്ന സംഭവം. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. 14കാരൻ സുഹൃത്തിനൊപ്പം കാറുമെടുത്ത് വീട്ടുകാര്‍ അറിയാതെ പുറത്തിറങ്ങുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ചായ കുടിക്കാന്‍ പുറത്തിറങ്ങിയെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത് .സംഭവത്തിൽ വാഹന ഉടമയായ കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്






