

കൊച്ചി : പിടിയിലായ മൊയ്തീൻകുട്ടി പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനറായിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി. 10 വർഷം സംസ്ഥാനത്തുടനീളം
നിരവധി യുവാക്കൾക്ക് പരിശീലനം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി .വിദേശത്ത് ഒളിവിലായിരുന്ന മൊയ്തീൻകുട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടികൂടിയത്. പിഎഫ്എ തീവ്രവാദക്കേസിലെ 70-ാംപ്രതിയായ മൊയ്തീൻകുട്ടി മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്

പിഎഫ്ഐ നിരോധിച്ചപ്പോൾ മൊയ്തീൻകുട്ടി വളാഞ്ചേരിയിൽ ആക്രിക്കട നടത്തുകയായിരുന്നു. 3 വർഷമായി യുഎഇയിൽ ആയിരുന്നുവെന്നും എൻഐഎ പറയുന്നു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 7 ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലും മൊയ്തീൻകുട്ടിയെ പ്രതിയാണെന്നാണ് വിവരം






