
വയനാട് ചുരത്തില്‍ ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ച ബസ് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ ആയിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ യാത്രക്കാരായ രഞ്ജിൻ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുൽ ദേവ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘം ബസ്സിന് അകത്ത് കയറി കുട്ടികളെയടക്കം മർദ്ദിക്കുകയും, ഫോൺ കവർന്നതായും പരാതിയുണ്ട്

ചുരം മൂന്നാം വളവിൽ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർത്ത് അപ്പോൾ തന്നെ യാത്ര തുടരുകയായിരുന്നു. ഈ സമയം കാറിൽ ചുരം കയറുകയായിരുന്ന സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസ്സിനെ പിന്തുടരുകയുമായിരുന്നു. കാറിൽ ഉണ്ടായിരുന്നവരും ഇവർ ഫോണിൽ വിളിച്ച് കൂട്ടിയവരും ചേർന്നാണ് ആക്രമണം നടത്തിയത്


