

കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. 6 വയസുകാരിയായ പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ടിന് പിന്നാലെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എളമക്കര പൊലീസ്. ആരാണ് പീഡിപ്പിച്ചത് എന്നതിനെക്കുറിച്ചാണ് കാര്യമായ അന്വേഷണം. അച്ഛനിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
അതേ സമയം, കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ അമ്മ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. അച്ഛന് കാര്യമായ ജോലിയാൊന്നും
ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെയാണ് ഉണ്ടാകാറ്.

കഴിഞ്ഞ മാസം 16നാണ് അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുഞ്ഞ്. തൂങ്ങി മരിച്ച നിലയിലാണ് അച്ഛനെ കണ്ടെത്തിയത്
മൃതദേഹങ്ങൾ ഇന്‍ക്വസ്റ്റ് ചെയ്യുമ്പോൾ തന്നെ കുട്ടിയുടെ സ്വകാര്യ ഭാഗത്തും മറ്റും ഉണ്ടായിരുന്ന മുറിവുകൾ പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്നാണ് വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാത്തിരുന്നതും ഇപ്പോള്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതും








