

ഗുരുവായൂര്‍; പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് തീ കൊളുത്തി മരിച്ചത്.
പലിശയ്ക്ക് പണം നല്കിയ സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മരിച്ചതെന്നാണ് കുടുംബം പറയുന്നത്. വീടിന് പിറകിലെ പറമ്പിലാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്

ഒരു വർഷം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽ നിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങിയെന്ന് ജുമൈലയുടെ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ 2 മാസമായി തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ത്രീ വീട്ടിലെത്തിയും ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പിലെ ആരോപണം. സഹോദരനെയും കൂട്ടി വീട്ടിൽ വരുമെന്ന് സ്ത്രീ പറഞ്ഞതായും കുറിപ്പിലുണ്ട്. എല്ലാവരും എന്റെ മക്കളെ നോക്കണേയെന്നും ജുമൈല എഴുതിയിരുന്നു.
ജുമൈലയ്ക്ക് പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി മകനും വ്യക്തമാക്കി







