

ശബരിമല തന്ത്രി കണ്ഠര് രാജീവര് രണ്ടര കോടി രൂപ തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. തന്ത്രിയുമായി സാമ്പത്തിക വ്യാപാര ഇടപാടുകൾ നടത്തിയിയിട്ടില്ല. തന്ത്രിയെ നേരിട്ട് കണ്ടിട്ടില്ലെന്നും
എൻ എം രാജു വ്യക്തമാക്കി

അതേ സമയം 2019ലെ ഇലക്ഷനിൽ ആന്റോ ആന്റണി എം പി 2 കോടി രൂപ നെടുമ്പറമ്പിൽ ഫിനാൻസ് കമ്പനിയിൽ നിന്ന് വായ്പ എടുത്തിരുന്നതായി
എൻ എം രാജു വ്യക്തമാക്കി. രണ്ട് മാസത്തിനകം പണം തിരികെ തരാമെന്ന ഉറപ്പിലാണ് ആൻ്റോ ആൻ്റണി എംപിക്ക് രണ്ട് കോടി രൂപ നൽകിയത്.
എന്നാല്‍ 7 വർഷമായിട്ടും വായ്പ തുക തിരിച്ചടച്ചിട്ടില്ല. 20 ലക്ഷം രൂപ മാത്രമാണ് ഇതു വരെ തിരിച്ചടച്ചത്. നിക്ഷേപകരുടെ പണമാണ് ആന്റോയ്ക്ക് നൽകിയത്. അതിനാല്‍ തന്നെ നിരവധി തവണ അദ്ദേഹത്തിൻ്റെ കാലുപിടിച്ച് പണം ചോദിച്ചിട്ടുണ്ട്. തങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി വന്ന ഘട്ടത്തിൽ തൻ്റെ മകൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് അപേക്ഷിച്ചിട്ട് പോലും വായ്പ തിരികെ നൽകാൻ തയാറായിട്ടില്ല. ക്രൈം ബ്രാഞ്ചിനോടൂം ഈഡിയോടും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും എൻ എം രാജു വ്യക്തമാക്കി








