
കാസർകോട് കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭനയ്ക്കാണൃ ദാരുണാന്ത്യം സംഭവിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശോഭനയുടെ വീട്ടിൽ എലി ശല്യം രൂക്ഷമായിരുന്നു. തുടര്‍ന്നാണ് എലി വിഷം വെച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എലി വിഷം വെക്കുന്നതിനിടെ അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ആ ഗ്ലാസിൽ വെള്ളം കുടിച്ചു. പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു

ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപെടുത്തി. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്


