
കൊല്ലം കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. രാവിലെ പ്രധാന അധ്യാപികയായ സിന്ധു എത്തിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചതിനാൽ പ്രവേശിപ്പിക്കേണ്ടെന്ന് മാനേജരുടെ നിർദ്ദേശമുണ്ടെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. ഇതോടെ കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്

അതേ സമയം
എന്ത് വസ്ത്രമിട്ടും സ്കൂളിൽ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.
എന്നാല്‍ ഇന്നലെ ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് സിന്ധു പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല.അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നും പ്രധാന അധ്യാപിക ചൂണ്ടിക്കാട്ടി.
സംഭവത്തിൽ സിന്ധു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്


