
ശബരിമല സ്വർണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ആയ പത്മകുമാറിന്റെ റിമാൻഡ് നീട്ടിയത്. കോടതിയില്‍ ഹാജരാക്കുന്നതിനിടെ ദൈവതുല്യൻ ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കൾ അല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. എല്ലാം ചെയ്തത് പത്മകുമാർ ആണെന്നാണല്ലോ വിജയകുമാറിന്റെ മൊഴി എന്ന് ചോദിച്ചപ്പോള്‍ എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നും മറുപടി നല്കി. കടകംപള്ളി ആണോ ദൈവതുല്യൻ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ശവം തീനികൾ അല്ലെന്നും പത്മകുമാര്‍ പ്രതികരിച്ചു. അതിനിടെ ദ്വാരപാലക ശിൽപ കേസിലെ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ 7ന് വിധി പറയും



