
കോഴിക്കോട് ; 16 കാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ 2 പേരെ കൂടി അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ
മലപ്പുറ സ്വദേശിയായ പെണ്‍കുട്ടിയെ പന്തീരങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കാസർഗോഡ് സ്വദേശികളാണ്. കേസിലെ മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹും, ഷബീർ അലിയും ഇന്നലെ പിടിയിലായിരുന്നു

പെണ്‍കുട്ടി ഇക്കഴിഞ്ഞ 20നാണ് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയത്. ബസ് കയറി കോഴിക്കോട് നഗരത്തിലെത്തിയ പെണ്‍കുട്ടി പിറ്റേന്ന് രാവിലെ
ബീച്ചിൽ വെച്ച് മുഹമ്മദ് ഷമീമിനേയും, മുഹമ്മദ് റയീസിനേയും പരിചയപ്പെട്ടു. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇവർ സുഹൃത്തുക്കളായ
മുഖ്യ പ്രതികളുടെ പന്തീരങ്കാവിലെ ഫ്ലാറ്റിലേക്ക് കൊണ്ടു പോയത്. അവിടെ വെച്ച് മുഹമ്മദ് സാലിഹും, ഷബീർ അലിയും പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു

22ന് അർധരാത്രിയോടെ പെൺകുട്ടിയെ ഇവര്‍ ബീച്ചിൽ ഉപേക്ഷിച്ച് മുങ്ങി. തുടര്‍ന്ന് പട്രോളിംഗ് നടത്തുകയായിരുന്ന വനിതാ പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്തു. പ്രധാന പ്രതികളായ മുഹമ്മദ് സാലിഹിനേയും, ഷബീർ അലിയേയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സ്വാലിഹ്. ജോലി തേടി കോഴിക്കോടെത്തിയ കാസർക്കോട് സ്വദേശികളായ മുഹമ്മദ് ഷമീമും, മുഹമ്മദ് റയീസും സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പെൺകുട്ടിയെ മുഖ്യ പ്രതികൾക്ക് എത്തിച്ചു കൊടുത്തതെന്ന് പൊലീസിന് മൊഴി സൽകിയിട്ടുണ്ട് . സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്

