
ഗുരുവായൂർ;
ഒഴിഞ്ഞ ബിയർ കുപ്പികൾ കൊണ്ട് ഗുരുവായൂർ എ.കെ.ജി മെമ്മോറിയൽ ഗേറ്റിലാണ് മുനിസിപ്പാലിറ്റി ക്രിസ്മസ് ട്രീ സ്ഥാപിച്ചത്.
ഗുരുവായൂർ നഗരസഭ
എൽഡിഎഫാണ് ഭരിക്കുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പി കൊണ്ട് ക്രിസ്മസ് ട്രീ സ്ഥാപിച്ചതിനെതിരെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തി.
പുതിയ ഭരണ സമിതിയുടെ
ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ ഈ വിഷയം ചർച്ചയാക്കി.
പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ നേരിട്ട് കണ്ടും
പ്രതിഷേധം അറിയിച്ചു. എന്നാല്‍ മാലിന്യങ്ങൾ ഒഴിവാക്കലും
പാഴ് വസ്തുക്കളുടെ സൃഷ്ടിപരമായ പുനരുപയോഗം പ്രോത്സാഹിപ്പിക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് നഗരസഭാ സെക്രട്ടറിയുടെ വാദം

ക്രിസ്മസ് ആഘോഷത്തിനായി മദ്യക്കുപ്പികൾ ഉപയോഗിക്കുന്നത്
അനുചിതമാണെന്ന് ആരോപിച്ച് മറ്റ് പാർട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. മദ്യക്കുപ്പികൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതോടെ
ബിയര്‍ക്കുപ്പി കൊണ്ടുള്ള ക്രിസ്തുമസ് ട്രീ
ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍
രാഷ്ട്രീയ വിഷയം ആയിരിക്കുകയാണ്


