
തിരുവനന്തപുരം: തടവുകാർക്ക് ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനും പരോൾ അനുവദിക്കാനും മറ്റും കൈക്കൂലി വാങ്ങിയതിനെതിരെ വിജിലന്‍സ് വിനോദ് കുമാറിനെതിരെ കേസെടുത്തിരുന്നു അനധികൃത സ്വത്ത് സമ്പാദനത്തിലും കേസുണ്ടായിരുന്നു. ഇയാൾക്കെതിരെ വിജിലന്‍സ് റിപ്പോർട്ട് നൽകി ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. സർവ്വീസ് അവസാനിക്കാൻ
4 മാസം മാത്രം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെതിരെയുള്ള നടപടി. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെൻഷനിൽ തുടരും. വിനോദിനെതിരെ നടപടി വൈകുന്നതില്‍ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു

ഡിസംബര്‍ 17നാണ് ജയിൽ ഡിഐജി വിനോദ്കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കുറ്റവാളികൾക്ക് പരോളിനും ജയിലിൽ സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കൊടി സുനി അടക്കം ടിപി കേസിലെ പ്രതികളുടെ ബന്ധുക്കളോടും ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജൻ്റെന്നും പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണെന്നും വ്യക്തമായിരുന്നു. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്ന് ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്


