
എറണാകുളം; എല്ലാ തെരഞ്ഞെടുപ്പുകളിലും തിരക്കുകൾ മാറ്റി വെച്ച് വോട്ട് ചെയ്യാൻ എത്താറുള്ള മമ്മൂട്ടി ഈ
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല.
വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല.
പനമ്പിള്ളി നഗറിൽ നിന്ന് എളംകുളത്തേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിരുന്നു. ഭാര്യ സുൽഫത്തിന്റെ്റെ വോട്ട് പനമ്പിള്ളി നഗറിലെ വോട്ടർ പട്ടികയിൽ ഉണ്ട്.
എന്നാൽ മമ്മൂട്ടിയുടെ പേര് ഇല്ല. അതേസമയം സുരേഷ് ഗോപി, ആസിഫ് അലി, രണ്‍ജി പണിക്കര്‍, ചിപ്പി തുടങ്ങിയ താരങ്ങൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
കെഎസ് ശബരീനാഥൻ,
അടക്കമുള്ളവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തിരുവനന്തപുരത്തെ ശാസ്തമംഗലം എൻഎസ്എസ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു
നടൻ ആസിഫലി രാവിലെ തന്നെ തൊടുപുഴയിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തി. തൊടുപുഴ നഗരസഭയിലെ പതിനേഴാം വാർഡിലെ വോട്ടറാണ് ആസിഫ് അലി. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ജവഹർ നഗർ എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തു


