
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡിലായ
രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ. ഇന്നലെ രാത്രി
ഭക്ഷണം വാങ്ങി നൽകിയിരുന്നെങ്കിലും കഴിച്ചില്ല. വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണെന്നും ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു

അറസ്റ്റ് ആദ്യം നടക്കട്ടെ, ശേഷം കുറ്റം ചുമത്താമെന്നതാണ് അന്വേഷണ സംഘത്തിന്റെ സമീപനമെന്ന് ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി.
”രാഹുലിനെതിരെ എടുത്തത് കള്ളക്കേസാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നില്ല,
പോലീസ് ആദ്യം പറഞ്ഞത്, ഇരയുടെ പേര് വെളിപ്പെടുത്തി എന്നായിരുന്നു. എന്നാല്‍ പിന്നീട് വകുപ്പുകളിൽ മാറ്റം വരുത്തി ജാമ്യമില്ലാ കുറ്റമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ ഇരകളില്ല, രണ്ടും വ്യക്തികളാണ്. രാഹുൽ ഈശ്വർ മോശം വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. എൽ.എൽ.എ മുകേഷിനെതിരെയും ഇതുപോലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്..” ദീപ രാഹുൽ പ്രതികരിച്ചു

രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. രാഹുല്‍ ഈശ്വര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് അറിയുന്നത്.
എന്നാല്‍ ജാമ്യാപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും
തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും
ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി

