
തിരുവനന്തപുരം: യൂട്യൂബർ കെ എം ഷാജഹാനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ തന്നെ അവഹേളിച്ചെന്ന
എഡിജിപി എസ് ശ്രീജിത്തിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ശ്രീജിത്തിന് ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ യൂട്യൂബ് ചാനലിലൂടെയുള്ള ആരോപണം. നേരത്തെ സിപിഎം നേതാവ് കെ ജെ ഷെെനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്നുമെതിരെ
യൂട്യൂബ് ചാനലിലൂടെ ഷാജഹാൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രണ്ട് കേസുകളുണ്ട്. ഇതിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതി ജാമ്യത്തിൽ വിട്ടതാണ്ഷാജഹാന്റെ പരാമർശം മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടിയുള്ളതാണെന്ന് എഫ്ഐആറില്‍ പറയുന്നു. പരാതിക്കാരനോടും പൊലീസ് സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവജ്ഞതയും തോന്നിപ്പിക്കുന്നതാണ് ഷാജഹാന്റെ പരാമർശമെന്നും എഫ്ഐആറിലുണ്ട്



