
മക്കയിൽ നിന്ന് പുറപ്പെട്ട തീർഥാടകർ സഞ്ചരിച്ച ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം



