
ബെംഗളൂരു; 3 പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേത്. കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദിവ്യയുടെ കാര്‍ പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു
അപകടസ്ഥലത്തേത് ഉൾപ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കാര്‍ സിനിമാ നടിയുടേതാണെന്ന് സ്ഥിരീകരിച്ചത്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബര്‍ 4ന് പുലർച്ചെയായിരുന്നു ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപം അപകടം നടന്നത്.
അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു
അപകടത്തിൽ 3 പേർക്കും പരുക്കേറ്റിരുന്നു. അനിതയുടെ കാൽ ഒടിഞ്ഞു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്


