
ആന്ധ്രയിലെ കർണൂലിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഹൈദരബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായി കത്തി നശിച്ചു. 35 ലേറെപ്പേര്‍ മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപമാണ് പുലര്‍ച്ചെ അപകടം ഉണ്ടായത്

കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് തീപിടിച്ചത്. അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു കയറിയാണ് അപകടം. ഇന്ധന ടാങ്കില്‍ ഇടി കൊണ്ടതും വലിയ ശബ്ദത്തോടെ തീ പടര്‍ന്നു. യാത്രക്കാരിൽ മിക്കവരും ഉറക്കത്തിൽ ആയിരുന്നു. ഷോർട് സർക്യൂട്ട് കാരണം ബസിന്റെ വാതിൽ അടഞ്ഞു പോയതിനാൽ യാത്രക്കാർ ഉള്ളിൽ കുടുങ്ങി. അപകടം ഉണ്ടായി മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തി നശിച്ചു

15ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മരിച്ചവരിലേറെയും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആന്ധ്ര മുഖ്യമന്ത്രിയും അപകടത്തില്‍ അനുശോചിച്ചു

