
ഇന്ന് രാവിലെ കോട്ടയം പള്ളിക്കത്തോട് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന കലുങ്ക് സൗഹൃദ സംവാദം കഴിഞ്ഞ്
കേന്ദ്ര മന്ത്രി സുരേഷ് ഗോപി കാറിൽ മടങ്ങുന്നതിനിടെയാണ് സംഭവം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. സുരേഷ് ഗോപിയുടെ കാറിന് മുന്നില്‍ നിന്ന് ഷാജി തടയുകയായിരുന്നു. വാഹനത്തിന്റെ ചുറ്റും നടന്ന് കാര്യം പറയാനും ശ്രമിച്ചു. പക്ഷെ സുരേഷ് ഗോപി ഇറങ്ങുകയോ ഡോര്‍ തുറക്കുകയോ ചെയ്തില്ല. ഇയാള്‍ പക്ഷെ, കലുങ്ക് സംവാദത്തില്‍ പങ്കെടുക്കുകയോ നിവേദനം നല്കാന് ശ്രമിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ബിജെപി പ്രവർത്തകര്‍ പറയുന്നത്

കാര്‍ തടഞ്ഞതോടെ പുറത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകരെത്തി ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു.
ഒരാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും മറ്റു നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടർന്ന് ഷാജിയോട് ബിജെപി പ്രവർത്തകർ പ്രശ്നം ചോദിച്ചറിയുകയും സാമ്പത്തിക സഹായം നൽകി മടക്കി അയക്കുകയുമായിരുന്നു.
കയ്യിൽ നിവേദനം ഉണ്ടായിരുന്നെങ്കിലും അതില്‍ ഒന്നും എഴുതിയിരുന്നില്ലെന്ന് പിന്നീട് പരിശോധനയില്‍ വ്യക്തമായി


