
ശാരീരിക ബുദ്ധിമുട്ട് മൂലം അവധി ചോദിച്ച ജീവനക്കാരിയുടെയും അത് നിരസിക്കുന്ന സീനിയർ ഉദ്യോഗസ്ഥന്റെയും ചാറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
‘എൻ്റെ മാനേജരോട് ഞാൻ അവധി ചോദിച്ചപ്പോൾ’ എന്ന അടിക്കുറിപ്പോടെ യുവതി റെഡ്ഡിറ്റിലാണ് പോസ്റ്റ് പങ്ക് വെച്ചത്.
ശക്തമായ തലവേദനയാണെന്നും ജോലിക്ക് വരാൻ ബുദ്ധിമുട്ടുണ്ടെന്നും ജീവനക്കാരി സീനിയർ ഉദ്യോഗസ്ഥനെ അറിയിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ മറുപടി കണ്ട് യുവതി അമ്പരന്നു. ”തലവേദന ആണെങ്കിൽ മരുന്ന് കഴിക്കൂ, തലവേദനയ്ക്കൊന്നും അവധി തരാൻ പറ്റില്ല. ഇത് സ്കൂളൊന്നുമല്ല, കമ്പനിയാണ്, നിങ്ങൾ ജോലിക്ക് വരണം..” – എന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.
മരുന്ന് കഴിച്ച് നോക്കാം പക്ഷേ വിശ്രമം വേണമെന്ന് ജീവനക്കാരി പറയുമ്പോൾ, അല്പം വിശ്രമിച്ചാലും ഇന്ന് എന്താണെങ്കിലും കമ്പനിയിലേക്ക് വരണം എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം ചർച്ചയാകുന്ന വിഷയങ്ങളിലൊന്നാണ്.
അതിനാല്‍ തന്നെ ഈ ചാറ്റും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി ആളുകള്‍ തങ്ങൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് കമന്റില്‍ പറയുന്നുണ്ട്.
തൊഴിലിടങ്ങളിലെജോലി സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു


