
തിരുവനന്തപുരം: ഭൂട്ടാന് കാര്‍ കടത്തില്‍ ദില്ലി ഇടനില സംഘവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് കസ്റ്റംസ്. കാര്‍ ഉടമ മാഹിന്‍ അന്‍സാരിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് നികുതി വെട്ടിപ്പിന്റെയും
രേഖകള്‍ വ്യാജമായി നിര്‍മിച്ചതിന്റെയും തെളിവുകള്‍ ലഭിച്ചത്. മാഹിന്റെ മൊഴി തിങ്കളാഴ്ച വീണ്ടുമെടുക്കും.
കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ ആയതോടെ റെയ്ഡിന് കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. വിവിധ ഇടങ്ങളില്‍ ഓരോ സംഘങ്ങളാണ് ഇടനിലക്കാരായി നില്‍ക്കുന്നത്. ഇവര്‍ പരസ്പര ധാരണയോടെയാണ് വാഹനങ്ങള്‍ എത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്

കേരളത്തിലേക്ക് വാഹനങ്ങള്‍ എത്തിച്ചതേറെയും കോയമ്പത്തൂര്‍ സംഘമാണെങ്കില്‍ മറ്റൊരു റാക്കറ്റ് ദില്ലിയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാന്റെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ഏജന്റുമാരുണ്ട്. വാഹനം എത്തിക്കുന്നതും റജിസ്റ്റര്‍ ചെയ്യുന്നതുമെല്ലാം ഇവരാണ്. പണം നേരിട്ട് നല്‍കിയാണ് ഇടപാടുകളേറെയും നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്


