
ആന്ധ്രാപ്രദേശിലെ ചിറ്റൂർ പുങ്ങന്നൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഹിന്ദി അധ്യാപികയായ സലീമ ബാഷയാണ് ആറാം ക്ലാസ് വിദ്യാർഥിനി സാത്വിക നാഗശ്രിയെ ചോറ്റുപാത്രം കൊണ്ട് ഇടിച്ചത്. ക്ലാസിൽ മോശമായി പെരുമാറിയതിന്റെ ദേഷ്യത്തിലാണ് അധ്യാപിക വിദ്യാർത്ഥിനിയെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതേ സ്കൂളിൽ സയൻസ് അധ്യാപികയാണ് കുട്ടിയുടെ അമ്മ വിജേത.
സെപ്റ്റംബർ 10 നാണ് കുട്ടിക്ക് മർദ്ദനമേൽക്കുന്നത്.പെൺകുട്ടിക്ക് കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വിവിധ ആശുപത്രികളിലെ ചികിൽസയ്ക്ക് ശേഷം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചത്.
ഇതോടെ അധ്യാപിക സലീമയ്ക്കും പ്രിൻസിപ്പാൽ സുബ്രമണ്യത്തിനും എതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.



