

തളിപ്പറമ്പ്: പോക്സോ കേസിൽ കണ്ണൂര് തളിപ്പറമ്പ് മാർക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ വി മധുസൂദനനെയാണ്
അറസ്റ്റ് ചെയ്തത്. ആഗസ്ത് 10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ വെച്ച് മധുസൂദനൻ അവിടെ വന്ന അയൽവീട്ടിലെ 10 വയസായ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. തളിപ്പറമ്പ് മാർക്കറ്റിലെ മധുസൂദന ഡയറി ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. തളിപ്പറമ്പ് ഇൻസ്പെക്ടർ പി ബാബുമോൻ, എസ് ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

