

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമാകുന്നു. സവര്‍ക്കറുടെ ചിത്രം ഗാന്ധിജിക്ക് മുകളില്‍
വെച്ചതാണ് വിമര്‍ശന വിധേയമായത്. പോസ്റ്ററിലാകട്ടെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുമില്ല. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്. സുരേഷ് ഗോപിയാണ് കേന്ദ്ര സഹമന്ത്രി.’നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് നമുക്ക് ഓര്‍മ്മിക്കാം’.. എന്ന തലക്കെട്ടോട് കൂടിയാണ് പെട്രോളിയം മന്ത്രാലയം പോസ്റ്റര്‍ പുറത്തിറക്കിയത്.

