

കൊച്ചി; താര സംഘടനയായ അമ്മ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണ് മത്സരം. കുക്കു പരമേശ്വരനും രവീന്ദ്രനും ആണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ നേരത്തെ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടിരുന്നു

അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംഘടനാ ഭാരവാഹികൾ രാജിവച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് അമ്മ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പുരോഗമിക്കവെ ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തി കേസെടുത്ത് വലിയ വിവാദമായിരുന്നു

