

കണ്ണൂർ: സിറ്റി മൊയ്തീന് പള്ളിക്ക് സമീപം പൂട്ടിയിട്ട വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഷെയ്ക്ക് നയിമുദ്ദീൻ എന്നയാളുടെ വീടിന്റെ മുകളിലത്തെ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹം

മൃതദേഹത്തിന് 30 നും 50 നും ഇടയിൽ പ്രായം തോന്നിക്കും. ഉയരം 180 സെ.മീ. ഇടതു കൈത്തണ്ടയിലും അരയിലും ചുവന്ന ചരട് കെട്ടിയിട്ടുണ്ട്, വേഷം നീല കള്ളി ലുങ്കി. മൃതദേഹം നിലവിൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആണുള്ളത്. വിവരം ലഭിക്കുന്നവർ കണ്ണൂര്‍ സിറ്റി പോലീസില്‍ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ. ☎ 9497980855, 9497987204, 0497- 2731187

