

തിരുവനന്തപുരം: പരിചരിച്ച രോഗിയില്‍ നിന്ന് നിപ പകർന്ന് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന് ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം നല്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം നൽകാൻ തീരുമാനമായത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം.

പരിചരിച്ച രോഗിയില്‍ നിന്നാണ് ടിറ്റോയ്ക്ക് നിപ വൈറസ് ബാധിച്ചത്. രോഗബാധിതനാകുമ്പോൾ 24 വയസ് മാത്രമായിരുന്നു ടിറ്റോയുടെ പ്രായം.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.

