

കോഴിക്കോട്: കരിക്കാംകുളത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രമോദി (60)നെയാണ് തലശ്ശേരിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുയ്യാലി പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ഫോട്ടോയിൽ ബന്ധുക്കൾ പ്രമോദിനെ തിരിച്ചറിഞ്ഞതായി ചേവായൂർ സിഐ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തടമ്പാട്ടുത്താഴത്തെ വീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാരായ ശ്രീജയ (72), പുഷ്പ (68) എന്നിവരുടെ കൊലപാതകത്തിന് ശേഷം നടന്നു പോകുന്ന പ്രമോദിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. പ്രമോദിന്റേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാരും പ്രമോദും ഏറെ സ്നേഹത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കഴുത്ത് ഞെരിച്ചാണ് സഹോദരിമാരുടെ മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. സഹോദരിമാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാകാം പ്രമോദ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

