

കണ്ണൂര്‍; തമിഴ്നാട് സേലം സ്വദേശിയായ 34കാരനെയാണ് 17കാരിയായ ഭാര്യ പ്രസവിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. കുടുംബം ഇപ്പോള്‍ പാപ്പിനിശ്ശേരിയിൽ താമസിച്ചു വരികയാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് കഴിഞ്ഞ ദിവസം 17കാരി പ്രസവിച്ചത്. ആശുപത്രിയില്‍ നിന്ന് വയസ്സ് ചോദിച്ചപ്പോൾ
17എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വളപട്ടണം ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തി പോക്സോ കേസ് പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാണ്ട് ചെയ്തു. 17കാരിയായ ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ സേലത്തു വെച്ച് വിവാവം കഴിച്ചവരാണ് എന്നാണ് ഇവര്‍ പറയുന്നത്.

