

തിരുവനന്തപുരം : പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു. ഫിലിം കോൺക്ലേവ് സമാപന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.അടൂരിന്റെ ഈ പരാമർശം എസ് സി – എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിലും എസ് സി – എസ് ടി കമ്മീഷനും സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ പരാതി നൽകിയത്. ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ, ദളിത് വിരുദ്ധ പരാമര്‍ശം ഉണ്ടായത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പുറത്തു വന്നത് അടൂരിന്റെ ഫ്യൂഡൽ ചിന്താഗതിയാണെന്ന് സംവിധായകൻ ഡോ. ബിജു വിമർശിച്ചു. അടൂരിനെ പോലുള്ളവർ കൂടുതൽ സാമൂഹിക ബോധ്യത്തോടെ പെരുമാറണം. ദളിതരും സ്ത്രീകളും കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടൂരിന്റെ ഈ വാക്കുകളെന്നും ഡോക്ടർ ബിജു കുറ്റപ്പെടുത്തി. സർക്കാർ, സ്ത്രീകൾക്കും എസ് സി – എസ് ടി വിഭാഗങ്ങൾക്കുമൊപ്പമാണെന്ന് വേദിയില്‍ വെച്ച് തന്നെ മന്ത്രി സജി ചെറിയാന് അടൂരിന് മറുപടിയായി പറഞ്ഞിരുന്നു. സര്‍ക്കാര്‍ പണം നല്‍കുന്നത് കൊണ്ട് ഇവര്‍ക്ക് സിനിമയെടുക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി

