

ഇരിങ്ങാലക്കുട: കടലായി സ്വദേശിനി ഫസീലയാണ് ഭർത്താവ് നൗഫലിന്റെ വീട്ടിലെ ടെറസില്‍ തൂങ്ങി മരിച്ചത്. നൗഫൽ കസ്റ്റഡിയിലാണ്. ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് യുവതി അമ്മയ്ക്കയച്ച സന്ദേശത്തിലുണ്ട്. രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ക്രൂര മര്‍ദ്ദനം. ഗര്‍ഭിണിയായ ഫസീലയുടെ നാഭിയിലാണ് നൗഫല്‍ ചവിട്ടിയത്. ഭർതൃമാതാവും മാനസികമായി പീഢിപ്പിച്ചെന്നും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ സന്ദേശത്തിലുണ്ട്. നൗഫലിന്റെ അമ്മയേയും കേസില്‍ പ്രതി ചേർക്കും.

ഒന്നേ മുക്കാൽ വർഷം മുമ്പായിരുന്നു നൗഫൽ ഫസീല ദമ്പതികളുടെ വിവാഹം. നൗഫല്‍ കാർഡ് ബോർഡ് കമ്പനി ജീവനക്കാരനാണ്. 10 മാസം പ്രായമുള്ള മകനുണ്ട്. രണ്ടാമത് ഗർഭിണിയായ വിവരം ഫസീലയുടെ കുടുംബം അറിഞ്ഞതോടെ നൗഫലിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം വളരെ മോശമായിരുന്നെന്നും പറയുന്നു.

