

തിരുവനന്തപുരം; എറണാകുളം, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കളക്ടറർ. നിലവിലെ എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും. എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും.
കെ വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം എസ് മാധവിക്കുട്ടിയെ പാലക്കാട് കളക്ടറായും ചേതൻകുമാർ മീണയെ കോട്ടയം കളക്ടറായും ഡോ.ദിനേശ് ചെറുവത്തിനെ ഇടുക്കി കളക്ടറായും നിയമിച്ചു. എസ് ഷാനവാസിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ അഡിഷ്ണൽ സെക്രട്ടറിയായും നിയമിച്ചു. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കിയും നിയമിച്ചു

ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടറായും നിയമിച്ചു

