

ഇന്നലെ ശ്രീനഗറില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ഉള്‍പ്പെടെ 3 ഭീകരരെ വധിച്ചത് 14 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിലാണെന്ന് റിപ്പോർട്ട്. ജൂലൈ 11 ന് ബൈസരൻ പ്രദേശത്ത് ഒരു ചൈനീസ് സാറ്റലൈറ്റ് ഫോൺ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഭീകരർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന അൾട്രാസെറ്റ് സിഗ്നലുകൾ സുരക്ഷാ സേന ചോർത്തുകയായിരുന്നു.
പ്രദേശവാസികളും ആട്ടിടയന്മാരും ചില വിവരങ്ങൾ കൈമാറി എന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 2 ദിവസം മുമ്പ് പുതിയ ആശയ വിനിമയ നീക്കങ്ങൾ കണ്ടെത്തിയതിനെ ത്തുടർന്നാണ് തിരച്ചിൽ ഊർജിതമാക്കിയതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇന്നലെ ഓപ്പറേഷന് മഹാദേവില്‍ സുരക്ഷാ സേന വധിച്ചത്
മരിച്ച 3 പേരും പാകിസ്ഥാനികളും ലഷ്കര്‍-ഇ-തൊയബയില് പെട്ടവരുമാണ് ”ഭീകരർ ഒരു ടെന്റിനുള്ളിൽ ഉറങ്ങുകയായിരുന്നു. ഏറ്റുമുട്ടൽ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല, യാദൃശ്ചികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടൽ നടത്തിയത്. ശ്രീനഗറിലെ ലിഡ്വാസ് പ്രദേശത്തുള്ള ഒളിത്താവളത്തിനുള്ളില്‍ വെച്ചാണ് ഭീകരരെ തിരിച്ചറിഞ്ഞത്, ഉടൻ തന്നെ വെടിയുതിർത്തു. 3 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു” -സൈനിക
വൃത്തങ്ങൾ പറഞ്ഞു.

