ആലപ്പുഴ; പുന്നപ്രയിൽ 1923 ഒക്ടോബർ 20 നാണ് ശങ്കരൻന്റെയും അക്കമ്മയുടെ മകനായിട്ട് വിഎസിന്‍റെ ജനനം.
തിരുവിതാംകൂറിൽ ഭരണ പരിഷ്കാരത്തിന് വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്
പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു.
അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്ന് ഏഴാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികൾക്കിടയിലെത്തുന്നത്.
ആലപ്പുഴയിലെ കർഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിൻ്റെയും ഭാഗമായി.
1946-ൽ നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്.
1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940-ലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്
സി.പി.എമ്മിൻ്റെ രൂപീകരണത്തിൽ പങ്കാളിയായവരിൽ ജീവനോടെ ഉണ്ടായിരുന്നവരിൽ അവസാനത്തെ കണ്ണിയായിരുന്നു.
2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്നു. 3 തവണയായി 15 വർഷം പ്രതിപക്ഷ നേതാവായിരുന്നു. 3 തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതൽ 2009 വരെ പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരിൽ പിണറായി വിജയനൊപ്പം പി.ബിയിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. 1980 മുതൽ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 2016 മുതൽ 21 വരെ ഭരണപരിഷ്കാര കമ്മീഷൻ്റെ ചെയർമാനായി പ്രവർത്തിച്ചു.
കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. 1964ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളാണ്. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. പക്ഷാഘാതം സംഭവിച്ചതോടെ 2020ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു