പൂര്‍വ്വ ജന്മത്തില്‍ താന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്.. കുളത്തില്‍ മുക്കി തന്നെ കൊലപ്പെടുത്തിയെന്നും വിശദീകരണം

തിരുവനന്തപുരം: മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് താന്‍ പൂര്‍വ്വ ജന്‍മത്തില്‍ ആരാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു എന്നാണ് അലക്സാണ്ടര്‍ ജേക്കബ് അവകാശപ്പെടുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂര്‍വ ജന്‍മത്തെക്കുറിച്ചുള്ള ഈ പ്രതികരണം. ഭൃഗുമുനി തന്റെ പൂര്‍വ്വ കാലവും വരും കാലവും എഴുതി വെച്ചിരുന്നെന്നും അതില്‍ പറയുന്ന കാര്യങ്ങളെല്ലാം ഈ ജന്മത്തിലും സംഭവിച്ചുവെന്നും ജേക്കബ് തോമസ് പറയുന്നു.

രാജാവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് കുളത്തില്‍ മുക്കി തന്നെ കൊലപ്പെടുത്തിയതാണെന്നും ഈ ജന്മത്തിലും രാമേന്ദ്രന്‍ രാജാവിന്റെ മന്ത്രിയാകുമെന്ന് പ്രവചിച്ചത് സത്യമായെന്നും അദ്ദേഹം പറയുന്നു . താന്‍ ഐപിഎസ് ജോലിയില്‍ പ്രവേശനം നേടി ഗവര്‍ണറുടെ എഡിസിയായി നിയമിക്കപ്പെടുമെന്നെല്ലാം ഭൃഗുമുനി എഴുതിയ പുസ്തകത്തില്‍ ഉണ്ടായിരുന്നെന്നും മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് അവകാശപ്പെടുന്നു.